കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായി മാത്രം കാണാതെ എന്നെ ഒരു നടിയായി പരിഗണിക്കണം! പരിഹസിക്കാതെ എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം; അഭ്യര്‍ത്ഥനയുമായി നടി പ്രിയ പ്രകാശ് വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയും അതില്‍ തന്നെയുള്ള കണ്ണിറുക്കല്‍ സീനുകളിലൂടെയുമാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടി ശ്രദ്ധേയയായത്. എന്നാല്‍ ആദ്യമൊക്കെ പ്രിയയെ സ്വീകരിച്ച് മലയാളികള്‍ പിന്നീട് പ്രിയയോട് കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും ശത്രുതാ മനോഭാവമാണ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന അവസരത്തിലും പ്രിയയെ ട്രോളാനാണ് ആളുകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രേക്ഷകരോട് ചില അഭ്യര്‍ത്ഥനകളുമായി എത്തിയിരിക്കുകയാണ് പ്രിയ. ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങുല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. കണ്ണു ചിമ്മുന്ന പെണ്‍കുട്ടി എന്നതിനപ്പുറം തന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞിരിക്കുന്നത്.

കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായിട്ടാണ് ആളുകള്‍ എന്നെ അറിയുന്നത്. പക്ഷേ അതിനപ്പുറം എന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ്. ബോളിവുഡിലെ മറ്റുതാരങ്ങളായ ആലിയ ഭട്ട്, ശ്രദ്ധാ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലിഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം മുതിര്‍ന്ന നടിമാരാണ്. അവരുടെ ജോലികള്‍ അവര്‍ നന്നായി ചെയ്യുന്നു. എനിക്ക് എന്റേതായ ഒരിടം ഉണ്ടാക്കണം. അത്രമാത്രം.

രണ്‍വീറിന്റെ കടുത്ത ആരാധികയാണ് ഞാന്‍ എന്ന് അദ്ദേഹത്തോടെ പറഞ്ഞു. എന്റെ കണ്ണുചിമ്മല്‍ വളരെ ഇഷ്ടടമായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് വളരെ സന്തോഷം നല്‍കുന്നതായിരുന്നു. ബോളിവുഡില്‍ അംഗീകാരം നേടുക എന്നത് ചെറിയ കാര്യവുമല്ല. എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. പ്രിയ കൂട്ടിച്ചേര്‍ത്തു.

Related posts