അഡാര്‍ ലവ് എന്ന പേരില്‍ ഒമര്‍ ലുലു പുറത്തിറക്കാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിലൂടെയും കണ്ണിറുക്കലുകളിലൂടെയും ആഗോള തലത്തില്‍ പ്രശസ്തയായ പ്രിയ വാര്യരുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.
മാമ്പഴക്കാലം എന്ന ചിത്രത്തിലെ കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ എന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്.
‘ട്രോളന്മാര്ക്കു പണിയായി’ എന്ന കുറിപ്പോടെയാണു ചലച്ചിത്രതാരം പ്രിയ വാര്യര്‍ പാട്ടുപാടുന്ന വിഡിയോ വൈറലാകുന്നത്. എന്നാല്‍ വളരെ ഗൗരവമേറിയ കാര്യവുമായാണ് ഇത്തവണ പ്രിയവാര്യര്‍ എത്തിയത്. രോഗബാധിതരായ കുട്ടികള്‍ക്കു വേണ്ടിയാണു പ്രിയയുടെ അഭ്യര്‍ഥന. ലിയര്‍ സിന്‍ഡ്രം ബാധിച്ച കുട്ടികള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നതിനായിരുന്നു പ്രിയയുടെ അഭ്യര്‍ഥന.
സഹായം നല്കാന് സാധിക്കുന്ന ആളുകള്‍ ധനസഹായമായോ ആയോ അല്ലെങ്കില്‍ ഒരുപാട്ടു പാടി പങ്കുവെക്കുകയോ ചെയ്താല്‍ അവര്‍ക്കൊരു സഹായമായിരിക്കും. ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുന്നതായും പ്രിയ വാര്യര്‍ പറഞ്ഞു.
https://youtu.be/w32a_vWH-sQ