പതിവു പോലെ ഹോളി ആഘോഷത്തിന് മുടക്കം വരുത്താതെ അഡാര്‍ ലവ് താരം പ്രിയ വാര്യര്‍. ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രിയ വാര്യര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പ്രിയയുടെ ഹോളി ആഘോഷ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ തയാറെടുക്കുകയാണ് പ്രിയ. വിവാദങ്ങള്‍ സദാ പിന്തുടരുന്നുണ്ടെങ്കിലും അത് പരിഗണിക്കാതെ മുന്നോട്ട് കുതിക്കുകയാണ് പ്രിയ. ഇത്തവണ പക്ഷേ എവിടെയായിരുന്നു ഹോളിയാഘോഷം എന്ന് പ്രിയ വ്യക്തമാക്കുന്നില്ല.
ആദ്യ ചിത്രമായ അഡാര്‍ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. സഹതാരം റോഷനും മറ്റുള്ളവര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും അന്നും വൈറലായിരുന്നു.