ഒരു കാലത്ത് മലയാള സിനിമയിലെ ഗ്ലാമര്‍ താരമായിരുന്നു പ്രിയാരാമന്‍. മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ടെലിവിഷന്‍ പരമ്പരകളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് താരത്തിന് വെള്ളിത്തിരയില്‍ നിന്നു മാറി നില്‍ക്കേണ്ടി വരികയാണുണ്ടായത്. ആറാം തമ്പുരാന്‍ , കാശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയാരാമന്‍ നടനും നിര്‍മ്മാതാവുമായ രഞ്ജിത്തിനെയാണ് വിവാഹം ചെയ്തത്.
രണ്ട് മക്കളുള്ള ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പ്രിയാരാമന്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിനു ശേഷം ഗ്രാനൈറ്റ് ബിസിനസില്‍ പ്രവേശിച്ചിരിക്കുകയാണ് താരം. മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടിയാണ് ബിസിനസ്സിലേക്ക് പ്രവേശിച്ചതെന്നും പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
വെല്ലുവിളികളെ തരണം ചെയ്താണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. ബിസിനസ് രംഗത്ത് എത്തിയതിനു ശേഷമാണ് താന്‍ ശക്തമായി നോ പറയാന്‍ പഠിച്ചതെന്നും താരം പറയുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ വലുതായതിനാല്‍ അഭിനയിത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പ്രിയാ രാമന്‍ പറയുന്നു.