ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു പ്രിയരാമന്. പിന്നീട് നടന് രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ 15 വര്‍ഷം നീണ്ട വിവാഹബന്ധം 2014ല്‍ അവസാനിച്ചു.
ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. അഭിപ്രായഭിന്നതകള്‍ രൂക്ഷമായപ്പോഴാണ് താന്‍ വിവാഹമോചിതയാവാന്‍ തീരുമാനിച്ചതെന്നും അതു തന്നെ ഏറെ തളര്‍ത്തിയെന്നും താരം പറയുന്നു. രണ്ടു കുട്ടികളാണ് പ്രിയയ്ക്കുള്ളത്.
വിവാഹമോചനത്തോടെ സീരിയലില്‍ സജീവമായ താരം വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദന തോന്നും.
അതൊക്കെ നേരിടാന്‍ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘര്ഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്.
പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. നൂറ് ശതമാനം ആലോചിച്ച്, നിയമപരമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതില്‍ ഒട്ടും നാടകീയത ഉണ്ടായിരുന്നില്ല.
ആ സമയത്ത് മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നില്ല. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല.
എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഉപയോഗിച്ചത്. അഭിപ്രായ ഭിന്നതകള്‍ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടിയത്. പ്രിയ പറയുന്നു. മക്കള്‍ രണ്ടുപേരും തന്റെയൊപ്പമാണ് കഴിയുന്നതെന്നും നടി വ്യക്തമാക്കി.