ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന പ്രിയാ രാമൻ ഇപ്പോൾ ബിസിനസ് ജീവിതത്തിലാണ്. നിർമാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിനു ശേഷം ജീവിതം സുരക്ഷിതമാക്കുന്നതിനാണ് താൻ ഗ്രാനൈറ്റ് ബിസിനസിലേക്ക് കടന്നതെന്ന് അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
എന്നാൽ താരം ഇപ്പോൾ തിരിച്ചുവരവ് ആഗ്രഹിക്കുകയാണ് . മക്കളോടൊപ്പം സുഗമമായ ജീവിതം യാഥാർത്ഥ്യമാക്കാൻ ബിസിനസിലൂടെ സാധിച്ചു. ഇപ്പോൾ മക്കളെല്ലാം വലുതായ സ്ഥിതിക്ക് സിനിമയിലേക്ക് തിരിച്ചുവരുന്നത് പരിഗണിക്കുന്നുണ്ടെന്നും പ്രിയാ രാമൻ വെളിപ്പെടുത്തി.
ജീവിതത്തിൽ ബ്രേക്ക്ഡൗണ്‍ ആയതുപോലെ ഇരിക്കാൻ എനിക്കാവില്ലായിരുന്നു. തലയുയർത്തി നിൽക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടിവന്നു. കുട്ടികൾക്ക് സ്മാർട്ടായി ജീവിക്കാൻ വേണ്ടി പണം വേണം, അതിനു വേണ്ടി ഗ്രാനൈറ്റ് ബിസിനസ് തുടങ്ങി. ബിസിനസ് ആകുന്പോൾ കുട്ടികളോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുമെന്നും പ്രിയാ രാമൻ പറയുന്നു. സെലിബ്രിറ്റി എന്ന മേൽവിലാസം എനിക്ക് അനുഗ്രഹമായിരുന്നു. പുതിയ അവസരം, ഓടിനടക്കാനുള്ള ഉൗർജം എല്ലാം സിനിമാതാരം എന്ന വിലാസം എനിക്ക് തന്നിട്ടുണ്ടെന്നും സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്പോഴും ആ ലോകം എന്നെ ഉയർത്തിക്കൊണ്ടിരുന്നു.
പുരുഷന്മാർ അടക്കിവാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്, ചെറിയ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും ഉണ്ടാകും. പുരുഷന്മാർ മാത്രം അടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീകടന്നുചെല്ലുന്പോഴുണ്ടായ പല പ്രശ്നങ്ങളും താൻ നേരിട്ടിട്ടുണ്ടെന്നും പ്രിയാ രാമൻ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.