വിവാദങ്ങൾക്ക് വിട… മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പി​ൽ പ്രി​യ വ​ർ​ഗീ​സി​ന് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല


ക​ണ്ണൂ​ര്‍: വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ൽ പ്രി​യ വ​ര്‍​ഗീ​സി​ന് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ്.

സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം കാ​ന്പ​സി​ലാ​ണ് നി​യ​മ​നം. 15 ദി​വ​സ​ത്തി​ന​കം ചു​മ​ത​ല​യേ​ൽ​ക്കാ​നാ​ണ് നി​ർ​ദേ​ശം. വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​യി നി​യ​മി​ക്കു​ന്ന​തി​നു പ്രി​യ വ​ർ​ഗീ​സി​ന് യോ​ഗ്യ​ത​യി​ല്ലെ​ന്നും പ്ര​യ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റ് പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ സ​ർ​വ​ക​ലാ​ശാ​ല നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു.ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

അ​തേ സ​മ​യം ക​ണ്ണൂ​ർ സ​ർ​വ​കാ​ശാ​ലാ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ശ​രി​വെ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ യു​ജി​സി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും.

Related posts

Leave a Comment