കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമനം നല്കുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസിനെ അയോഗ്യമാക്കി രണ്ടാം റാങ്കുകാരന് നിയമനം നല്‍കണമെന്ന് കാണിച്ച് സെനറ്റ് അംഗം വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്കി.
സെനറ്റംഗം ഡോ. ആര്.കെ. ബിജുവാണ് വിസിക്ക് കത്ത് നല്‍കിയത്. അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസ് കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും ഇത് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂര്‍വം നടത്തിയ ശ്രമമാണെന്നും കാണിച്ചാണ് കത്ത് നല്‍കിയത്.
മുഴുവന്‍ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക്ലിസ്റ്റ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്.
പക്ഷേ, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്റര്‍വ്യു കഴിഞ്ഞു ഏഴു മാസമായിട്ടും ഫിസിക്കല്‍ വെരിഫിക്കേഷന് പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശരേഖകള്‍ പ്രകാരം ഡോ.പ്രിയവര്‍ഗീസ് 29.07.2015 മുതല്‍ 9.2.2018 വരെ ഫാക്കള്‍ട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രകാരം പി എച്ച് ഡി പ്രോഗ്രാമിനും തുടര്‍ന്ന് 7.8.2019 മുതല്‍ 15.6.2021വരെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡയറക്ടര്‍ ആയും സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്. കൂടാതെ 7.7.2021 മുതല്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം അനുഷ്ഠിച്ചു വരികയുമാണ്.
പക്ഷേ, കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപന പരിചയം തെളിയിക്കുവാന്‍ വേണ്ടി ഹാജരാക്കിയ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
ആയതിനാല്‍ സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് മേല്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ കഴിഞ്ഞിട്ടില്ല. യൂജിസി ചട്ട പ്രകാരം ഗവേഷണകാലവും, അനധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷന് കാലവും അധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ല.
എന്നതിനാല്‍ പ്രിയ വര്‍ഗീസിനെ അയോഗ്യയാക്കണമെന്നും 15 വര്‍ഷത്തെ അധ്യാപന പരിചയവും വേണ്ടുവോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ്ക്ക് നിയമനം നല്‍കണമെന്നും ഡോ. ആര്. കെ. ബിജു വിസിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റ ഭാര്യയാണ് ഡോ. പ്രിയ വര്‍ഗീസ്.