കൊച്ചി: കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ നിലവിൽ കക്ഷിയല്ലെന്ന് മന്ത്രി പി. രാജീവ്.
ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തതോടെ ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കുകയാണ്.
ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വിസി നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്നാണ് വാദം.
അതേസമയം വിസിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവന്റെ നിലപാട്.