മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്ഗീസ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയത് മാനദണ്ഢങ്ങള് കാറ്റില്പ്പറത്തിയെന്നു തെളിയിക്കുന്ന രേഖകള് വെളിയില് വന്നു.
651 , 645 റിസര്ച്ച് സ്കോറുള്ളവരെ മറികടന്നാണ് വെറും 156 സ്കോറുള്ള,അതും പട്ടികയിലെ അവസാന സ്ഥാനക്കാരിയായ പ്രിയാ വര്ഗീസിന് കണ്ണൂര് വി.സി ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റിഒന്നാം റാങ്ക് നല്കിയത്.
റിസര്ച്ച് സ്കോറില് അവസാന സ്ഥാനക്കാരിയാണെങ്കിലും ഇന്റര്വ്യൂവില് ഏറ്റവും കൂടുതല് മാര്ക്ക് കിട്ടിയത് പ്രിയാ വര്ഗീസിനാണെന്ന കാര്യം ഇതിനോടു ചേര്ത്തു വായിക്കേണ്ടിയിരിക്കുന്നു.
വിവരാവകാശ രേഖകളടക്കം സേവ് ക്യാപയിന് കമ്മിറ്റി ഗവര്ണര്ക്ക് പരാതി നല്കി.
പ്രിയ വര്ഗീസിന്റെ നിയമനത്തില് കടുത്തനടപടിയുമായി ഗവര്ണര് മുന്നോട്ടുപോകുമ്പോഴാണ് കണ്ണൂര് വി.സി ഗോപിനാഥ് രവീന്ദ്രനെ യടക്കം പ്രതിരോധത്തിലാക്കി വിവരാവകാശ രേകകള് പുറത്തു വന്നത്.
156 സ്കോര് പോയിന്റുമാത്രമുള്ള കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്ഗീസിനു ഒന്നാം റാങ്ക് നല്കിയപ്പോള് ഏറ്റവും കൂടുതല് റിസര്ച്ച് സ്കോറുള്ള ചങ്ങനാശേരി എസ്.ബി കോളജ് അധ്യാപകനായ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കാണ് കിട്ടിയത്.
651 പോയിന്റാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മാത്രമല്ല 645 സ്കോര് പോയിന്റുള്ള മലയാളം സര്വകലാശാല അധ്യാപകനായ സി.ഗണേഷിനു മൂന്നാം റാങ്കും.
പ്രിയ വര്ഗീസിനു ഇന്റര്വ്യൂവിനു 32 മാര്ക്കു നല്കി ഒന്നാം റാങ്കിലെത്തിച്ചപ്പോള് 15 വര്ഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് 30 മാര്ക്കും സി.ഗണേഷിനു 28 മാര്ക്കുമാണ് കിട്ടിയത്.
എട്ടു വര്ഷത്തെ അധ്യാപന പരിചയം എന്ന നിബന്ധനയ്ക്കായി സ്റ്റുഡന്റ് സര്വീസ് ഡയറക്ടറായിരുന്ന രണ്ടു വര്ഷം കൂടി ഉള്പ്പെടുത്തിയാണ് പ്രിയ അപേക്ഷിച്ചത്.
വിവരാവകാശ രേഖയടക്കമാണ് സേവ് ക്യാപയിന് കമ്മിറ്റി ഗവര്ണര്ക്ക് പരാതി നല്കിയത്. വി.സിയും സെലക്ഷന് കമ്മിറ്റിയും പ്രിയവര്ഗീസിനു ഒന്നാം റാങ്ക് നല്കുകയെന്ന മുന്വിധിയോടെയാണ് പ്രവര്ത്തിച്ചതെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു.
റിസര്ച്ച് സ്കോര്
ജോസഫ് സ്കറിയ 651
സി ഗണേഷ് 645
റെജി കുമാര് 368.7
മുഹമ്മദ് റാഫി 346
പ്രകാശന് പിപി 206
സ:പ്രിയ വര്ഗീസ് 156
ഓരോരുത്തര്ക്കും ഇന്റര്വ്യുവിനു കിട്ടിയ മാര്ക്ക്.
പ്രിയ വര്ഗീസ് 32
ജോസഫ് സ്കറിയ 30
സി ഗണേഷ് 28
പ്രകാശന് 26
മുഹമ്മദ് റാഫി 22
റെജി കുമാര് 21