അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി.
ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി.
പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു.
എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ.
സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു.
ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു. അപ്പോഴാണ് ‘വിഷ്ണുപ്രിയ’ എന്ന കന്നട സിനിമയിലേക്കു ക്ഷണിക്കുന്നത്. അന്ന് ആ ഓഫര്‍ കണ്ട് ഞാന്‍ അതിശയിച്ചു പോയി.
അതിലെ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധായകന് എന്ത് കണ്ടിട്ടാണ് എന്നെ എടുത്തത് എന്ന ചോദ്യമായിരുന്നു മനസില്‍.