ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍.
സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു.
ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്.
സര്‍ജാനോ ഖാലിദാണ് നായകന്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു.
ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രിയ വാര്യര്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ടോക്സിക്ക് റിലേഷനെ ഒരിക്കലും ഫോര്‍ ഇയേഴ്സില്‍ ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. വല്ലപ്പോഴുമുണ്ടാകുന്ന ദേഷ്യപ്പെടലിനെ ടോക്സിസിറ്റിയെന്ന് പറയാന്‍ പറ്റില്ല.
എല്ലാവര്ക്കും ദേഷ്യം വരും. പരസ്പരം ദേഷ്യപ്പെടാതെ ഒരു റിലേഷന്‍ഷിപ്പ് കൊണ്ടുപോകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
അതിന്റെ ഭാഗമായുള്ള ചില രംഗങ്ങള്‍ സിനിമയിലുണ്ട്. ഫോര്‍ ഇയേഴ്സിലെ ഗായത്രിയും വിശാലും വേണ്ടിടത്ത് പ്രതികരിക്കുന്നവരാണ്.
കോളജില്‍ കൃത്യമായി പോകാന്‍ പറ്റിയിട്ടില്ല. ബി.കോം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് അടാര്‍ ലവ്വില്‍ അവസരം കിട്ടിയത്.
അതുകൊണ്ട് പിന്നീട് പരീക്ഷകള്‍ക്ക് മാത്രമാണ് പോയത്. അന്ന് പബ്ലിസിറ്റി കിട്ടിയപ്പോള്‍ എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുള്ളായിരുന്നു. പാട്ടിറങ്ങി വൈറലായ ശേഷം ഞാന്‍ നോര്‍മല്‍ ലൈഫ് തന്നെയാണ് ജീവിച്ചത്.
അതിന് ശേഷം ഞാന്‍ കോളജില്‍ പോയപ്പോള്‍ സ്റ്റുഡന്റ്സ് മുഴുവന്‍ കോറിഡോറില്‍ വന്നിരുന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത്രമാത്രമാണ് എനിക്ക് ഓര്മയുള്ളത്. പുറത്ത് നില്‍ക്കുന്നവര്‍ക്കാണ് ഞാന്‍ സെലിബ്രിറ്റി.
എന്റെ കാര്യങ്ങളെല്ലാം പഴയ പോലെ നോര്‍മലായിട്ടാണ് നടന്നത്. അതുകൊണ്ട് തന്നെ എന്നെ പിന്നീട് വലിച്ച് താഴെ ഇടാന്‍ ആളുകള്‍ ശ്രമിച്ചപ്പോഴും എന്നെ അത് ബാധിച്ചില്ല. തുടക്കത്തില്‍ ട്രോളുകള്‍ വിഷമിപ്പിച്ചിരുന്നു.
അന്ന് അഭിനയം വേണോ ഇത് നമുക്ക് പറ്റിയ പണിയാണോ എന്നുള്ള സംശയം എനിക്ക് തന്നെ വന്നിരുന്നു. ഇന്ന് ട്രോള്‍ ചെയ്യുന്നവര്‍ നാളെ മാറ്റി പറയും. ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതില്‍ എനിക്ക് ടെന്‍ഷനില്ല.
ബാംഗ്ലൂരില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്നം.
എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന് ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്.
അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നുവെന്നും പ്രിയ വാര്യര്‍ പറഞ്ഞു.