ഒരു അഡാര് ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്.
മാണിക്യ മലരയായ പൂവി എന്ന ഗാനരംഗത്തിലൂടെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തും പ്രിയ വാര്യര് വൈറലായി മാറുകയായിരുന്നു.
ചിത്രം സാമ്പത്തികമായി പരാജയമായെങ്കിലും പ്രിയയുടെ സമയം തെളിഞ്ഞുവെന്ന് പറയണം. ഇതേത്തുടര്ന്ന് ബോളിവുഡില് നിന്നുള്പ്പെടെ നിരവധി അവസരങ്ങള് പ്രിയയ്ക്ക് ലഭിച്ചു.
പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകള് പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേള് എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര് ഏറ്റെടുക്കാറുണ്ട്.
വളരെ കുറച്ച് സിനിമകള് മാത്രം ചെയ്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന് പ്രിയയ്ക്ക് ആയി. ഇപ്പോള് ഏറെ നാളുകള്ക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ പ്രദര്ശനത്തിന് എത്തുകയാണ്.
ക്യാംപസ് പ്രണയം പറയുന്ന ഫോര് ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയ വാര്യര് നായികയായി റിലീസിന് എത്തുന്നത്. രഞ്ജിത്ത് ശങ്കര് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ജൂണ്, ബിഗ്ബ്രദര് തുടങ്ങിയ സിനിമകളീലൂടെ ശ്രദ്ധേയനായി മാറിയ യുവനടന് സര്ജാനോ ഖാലിദാണ് ഫോര് ഇയേഴ്സില് പ്രിയ വാര്യരുടെ നായകനായി എത്തുന്നത്.
ഫോര് ഇയേഴ്സില് ഏറ്റവും അവസാനം കാസ്റ്റ് ചെയ്യപ്പെട്ട നടി താനാണെന്നാണ് നടി പറയുന്നത്. ഇതേക്കുറിച്ച് പ്രിയയുടെ വാക്കുകള് ഇങ്ങനെ…രഞ്ജിത്ത് ശങ്കര് സാര് എന്നെ എങ്ങനെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്നത് ഞാന് എപ്പോഴും ആലോചിക്കുന്ന കാര്യമാണ്.
എന്റെ മുന്കാമുകനുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ഞാനെടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്.
കലിപ്പന് കാന്താരി മൂഡിലുള്ള പ്രണയം എനിക്കുണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാന് പോലും ഞാന് അനുവദിക്കില്ല. എനിക്ക് എന്നെ നന്നായി അറിയാം.
എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഞാന് അനാവശ്യമായി എക്സ്പ്രഷന് ഇടുന്നതല്ല. നമ്മളോട് അണിയറ പ്രവ ര്ത്തകര് പറയുന്ന കാര്യം ഞാന് ചെയ്യുന്നു.
പക്ഷെ ആളുകള് പലപ്പോഴും അത് മനസിലാക്കാറില്ല. ഇത്തരം വിമര്ശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല. ശരീരത്തില് ഒട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്.
അതില് ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്ന ശേഷം എനിക്ക് ഒരുപാട് പോസിറ്റീവ് മാറ്റങ്ങള് വന്നിട്ടുണ്ട്. ഓവര് മെച്യൂഡ് ആയതായി തോന്നിയിട്ടില്ല.
സിനിമ വളരെ കുറവ് മാത്രമേ ലഭിക്കുന്നുള്ളൂ എന്നതില് ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാന് കാത്തിരിക്കുക എന്നത് മാത്രമേയുള്ളു.
അതൊന്നും നമ്മുടെ കൈയ്യിലുള്ള കാര്യമല്ല’എനിക്ക് ഒരു അവസരം നഷ്ടപ്പെടുമ്പോള് അച്ഛനും അമ്മയ്ക്കുമാണ് ഏറ്റവും വിഷമം. വേറെ കരിയര് നോക്കാന് ഒന്നും അവര് പറഞ്ഞിട്ടില്ല.
എല്ലാ സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും . എല്ലാം സിനിമയുടെ ഭാഗമാണ്. വേര്തിരിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. എന്നെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ള ആരും എനിക്ക് നെഗറ്റീവ് കമന്റുകള് ഇടില്ലെന്ന് എനിക്കറിയാം.
ഫോര് ഇയേഴ്സില് ഒന്നും ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. പലര്ക്കും ഫോര് ഇയേഴ്സ് കാണുമ്പോള് സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാന് പറ്റും എന്നും പ്രിയ വാര്യര് പറയുന്നു. ഇതിനോടകം തന്നെ താരത്തിന്റെ ഈ അഭിമുഖം ആരാധകര് ഏറ്റെടുത്ത് കഴിഞ്ഞു.
2019ല് ഒമര് ലുലു സംവിധാനം ചെയ്ത ഒരു അഡാര് ലൗ എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യര്.
ഏതാനും മണിക്കൂറുകള്ക്കുള്ളില് ഇന്ത്യയില് ഗൂഗിളില് ഏറ്റവുമധികം പേര് തിരഞ്ഞ നടി കൂടിയായിരുന്നു പ്രിയ വാര്യര്. എന്നാല് പിന്നീട് നടി മലയാളത്തിലെ ഏറ്റവും കൂടുതല് ട്രോളുകള്ക്കും ഇരയായ നടി കൂടിയാണ് പ്രിയ വാര്യര്.
നടി ആദ്യമായി ബോളിവുഡില് അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. പിന്നാലെ താരം കന്നഡയിലും അഭിനയിച്ചിരുന്നു.
വിഷ്ണു പ്രിയ എന്നാണ് റിലീസ് കാത്തു നില്ക്കുന്ന കന്നഡ സിനിമയുടെ പേര്. ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന മലയാള സിനിമയും അണിയറയിലുണ്ട്.