അഡാർ ലൗവെന്ന ഒറ്റച്ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയ്ക്കുശേഷം നാലു വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല.
സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.
ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ.
കാന്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേപ്പറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ.
ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്.
ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്.
ലിപ് ലോക്ക്, ഇന്റിമേറ്റ് സീനുകളെപ്പറ്റി എടുത്ത് സംസാരിക്കേണ്ട ആവശ്യമില്ല. അത് സിനിമയുടെ ഭാഗമാണ്. നമ്മൾ എല്ലാ രീതിയിലുമുള്ള ഇമോഷൻസിലൂടെ കടന്ന് പോവുമ്പോൾ ഏതൊരു മനുഷ്യനും കടന്ന് പോവുന്ന ഇമോഷനാണ് ഇതും.
നമ്മളത് നോർമലൈസ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇവല്യൂഷൻ എന്നത് സംഭവിക്കണമല്ലോ, പ്രോഗ്രസ് സംഭവിക്കണം. ഒരടി മുന്നോട്ട് വച്ച് പത്തടി പിന്നിലേക്ക് വച്ചിട്ട് കാര്യമില്ല.
നമ്മൾ അതിനെ പ്പറ്റി എടുത്ത് സംസാരിക്കാതിരുന്നാൽ എല്ലാം നോർമലൈസ് ആവും -പ്രിയ പറയുന്നു.സൈബർ ആക്രമണങ്ങൾ എന്നെ ശക്തയാക്കിയിട്ടുണ്ട്. സൈബർ ആക്രമണങ്ങൾ അഭിമുഖീകരിച്ച്, പ്രോസസ് ചെയ്ത് അടുത്തത് എന്തെന്ന് മനസിലാക്കി അടുത്തതെന്തെന്ന് ആലോചിക്കണം.
അതിനെ ഒരു പോസിറ്റീവ് രീതിയിലേക്ക് ചാനൽ ചെയ്യാൻ ഞാൻ പഠിച്ചു. അത് വളരെ പ്രധാനപ്പെട്ട ഫാക്ടർ ആണ്. സോഷ്യൽ മീഡിയ മോശം പ്ലാറ്റ്ഫോം അല്ല, അത് ഉപയോഗിക്കുന്നവരുടെ നെഗറ്റിവിറ്റി ആണ്. അതിനെ അവഗണിച്ച് നല്ല വശത്തെ കാണേണ്ടതുണ്ടെന്നും പ്രിയ വാര്യർ കൂട്ടിച്ചേർത്തു.