ഒറ്റകണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരേയൊരു നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്.
അവിടുന്ന് പിന്നെ ബോളിവുഡിലേക്ക് ഒരു പോക്കായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്‌നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി.
ഇപ്പോള്‍ പുതിയ വര്‍ഷത്തില്‍ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരാധകരോട് പറയുകയാണ്. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ഓര്‍മിപ്പിക്കുന്നു.
”ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്‌നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്.
അടുത്തിടെ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു.ഫോട്ടോയില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരുന്നത്.
എന്നാല്‍ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഈ ട്രോളുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയത്.
”എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി.
നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല.
ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്.
എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,’ എന്നായിരുന്നു പ്രിയ കുറിച്ചത്.