പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവിന്റ കാര്യത്തില്‍ നിലപാട് മാറ്റി പ്രിയ വാര്യര്‍. ചിത്രത്തിന്റെ ട്രെയിലറിനെതിരേ കേസുള്‍പ്പെടെ വന്നതോടെയാണ് ശ്രീദേവിയെന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മരിച്ച നടി ശ്രീദേവിയുടെ കഥയല്ലെന്നും നടി മലക്കം മറിഞ്ഞത്. എന്നാല്‍ നടി നേരത്തേ ഇങ്ങനെ അല്ലായിരുന്നു പറഞ്ഞത്. ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു പ്രിയ കുട്ടൂസിന്റെ ഗീര്‍വാണം.
ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞ് സംവിധായകനും ആഞ്ഞു തള്ളിയിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന് ആരോപിച്ച് ബോണി കപൂര്‍ അടക്കം രംഗത്തു വന്നതും നിയമനടപടികളിലേക്ക് പോയതും. ഇതോടെയാണ് പ്രിയാ വാര്യരും സംവിധായകനും നിലപാട് മാറ്റിയത്.
‘ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി, ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെക്കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്’ പ്രിയ പറഞ്ഞു. സംവിധായകന് പ്രശാന്ത് മാമ്പള്ളിയും സിനിമ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതൊരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ച് സസ്പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ല. ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഞാന്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, പ്രശാന്ത് പറഞ്ഞു.
ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സംവിധായകന് പ്രശാന്ത് മാമ്പുള്ളി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ”ബോണി കപൂര്‍ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണ്. എന്റെ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. ശ്രീദേവി എന്നത് ഒരു കോമണ്‍ നെയിം ആണെന്നും നായികയാവുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നും ഞാന്‍ ബോണി കപൂറിനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നത്തെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം,” സംവിധായകന് വ്യക്തമാക്കി.