ഒമര് ലുലുവിന്റെ അഡാര് ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിലൂടെ ലോകം കീഴടക്കിയ നടിയാണ് പ്രിയ വാര്യര്.
ഈ പാട്ടില് പ്രിയയുടെ കണ്ണിറുക്കല് താരത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തിരുന്നു.
പ്രശസ്തിയ്ക്കൊപ്പം തന്നെ താരത്തിനെ തേടി ട്രോളുകളും എത്തിയിരുന്നു.
ഇപ്പോഴിതാ താരം ജിഞ്ചര് മീഡിയ്ക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്.
താരം റഷ്യയില് വെക്കേഷന് ആഘോഷക്കുന്നതിനിടെയുള്ള സംഭവമാണ് താരം പങ്കുവയ്ക്കുന്നത്.
റഷ്യയില് പോയപ്പോഴും അവിടെയും ആരാധകരുടെ വീര്പ്പുമുട്ടിക്കല് ആയിരുന്നെന്ന് താരം പറയുന്നു. മാസ്ക് വച്ചിരുന്നിട്ടും തന്നെ ആരാധകര് തിരിച്ചറിയുന്നുണ്ടെന്ന് താരം പറയുന്നു.
അവിടെ തന്നെഅത്ഭുതപ്പെടുത്തിയ സംഭവമാണ്, താന് മോസ്കോയില് കൂട്ടുകാരോടൊപ്പം ബര്ഗര് കഴിയ്ക്കുന്നതിടയില് നാലു പഞ്ചാബി യുവാക്കള് എത്തി സെല്ഫി ആവശ്യപ്പെട്ടെന്ന് പ്രിയ പറയുന്നു.
അവര് താന് മോസ്കോയിലുണ്ടെന്ന് അറിഞ്ഞതോടെ അവര് മൂന്ന് ദിവസം തന്നെ കാണാന് ശ്രമിച്ചിരുന്നു, പിന്നെ തങ്ങള് സെന്റ്പീറ്റേഴ്സ് ബര്ഗിലെത്തിയപ്പോള് ആ നാലുപേര് വന്നിട്ട് പറഞ്ഞു, പ്രിയയെ അന്വേഷിച്ചു നടക്കുകയായിരുന്നു, സ്റ്റോറി കണ്ടിട്ടാണ് ഇവിടെ എത്തിയതെന്നും അവര് പറഞ്ഞു.
പ്രിയയെ കാണാനായിട്ട് മാത്രം ഫ്ളൈറ്റ് പിടിച്ചാണ് വന്നതെന്നും പറഞ്ഞു. ഇതോടെ ഞാന് ഞെട്ടിപ്പോയെന്നും വല്ലാണ്ടായെന്നും പ്രിയ പറയുന്നു. എന്തായാലും താരത്തിന് അങ്ങ് റഷ്യയില് വരെ ആരാധകരുണ്ടെന്നതാണ് സത്യം.