
പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.