പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ കണ്ണിറുക്കല്‍ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് വരുന്നത്.
പ്രിയയുടെ കണ്ണിറുക്കല്‍ ഇത്ര നാളും ഒരാഘോഷമായിരുന്നെങ്കില്‍ അത് അപകടമായാണ് വഡോദര ട്രാഫിക് പോലീസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്രം. ഒറ്റ കണ്ണിറുക്കല്‍ മതി വലിയ അപകടങ്ങള്‍ ഉണ്ടാകാനെന്നാണ് വഡോദര പോലീസ് പറയുന്നത്. സംഭവമിങ്ങനെ..
ഗുജറാത്ത് വഡോദര സിറ്റി പോലീസാണ് തങ്ങളുടെ പരസ്യ ബോര്‍ഡില്‍ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ പതിച്ചിരിക്കുന്നത്. ”ഒരു ചെറിയ കണ്ണടയ്ക്കല്‍ മതി അപകടം സംഭവിക്കും” എന്നാണ് പോലീസ് പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രം കാണിച്ചുകൊണ്ട് പറയുന്നത്.
സൂക്ഷിച്ച് വാഹനമോടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സമാനമായ ഒട്ടേറെ പരസ്യങ്ങള്‍ വഡോദര ട്രാഫിക് പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.