അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. പക്ഷെ, ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാള്‍. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ്.
ഒഡീഷന് വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിലെ ആ ഗാനം കാണാം.