തുടക്കത്തില്‍ ഗൈഡന്സൊന്നും ഇല്ലാത്തത് കൊണ്ട് തെറ്റായ സിനിമകള്‍ ചെയ്തു. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങള്‍ ഇല്ലെങ്കിലും നല്ല പടങ്ങള്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു.
ഞാന്‍ ഭയങ്കര കാര്യമായി എന്റെ അഭിനയ ജീവിതം ഇങ്ങനെ പോവണമെന്ന് പ്ലാന്‍ ചെയ്ത ആളാണ്. എവിടെയെങ്കിലും പാസിംഗ് ഷോട്ടില്‍ വരും. ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വിളിക്കും. സപ്പോര്‍ട്ടിംഗ് ക്യാരക്ടറിന് വിളിക്കും.
അപ്പോഴും ആരെങ്കിലും ശ്രദ്ധിക്കും. അങ്ങനെ നായികയായി വിളിക്കും. ഇങ്ങനെയായിരുന്നു അഞ്ച് വര്‍ഷത്തെ പ്ലാനിംഗ്. അഡാര്‍ ലൗവില്‍ ഓഡിഷന് പോയി
. എന്നെ വിളിച്ചപ്പോഴും ഞാനായിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിളിച്ചത്. ക്ലാസിലിരിക്കാന്‍ ഒരുപാട് പെണ്‍കുട്ടികളെ വേണം.
അങ്ങനെ പോയതാണ്. നാലാമത്തെ ഹീറോയിനായ കുട്ടിക്ക് ഒരു പേഴ്സണല്‍ എമര്‍ജന്‍സി വന്ന് പോവേണ്ടി വന്നു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത്. ഓക്കെയെന്ന് പറഞ്ഞു. -പ്രിയ വാര്യര്‍