അഡാര്‍ ലൗവിലെ പുരികം പൊക്കലിലൂടെ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അടുത്തയിടെ സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയില്‍ അവധി ആഘോഷിച്ചിരുന്നു നടി.
വെക്കേഷന് ദിനങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതിനിടെ “പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു…’ എന്ന കാപ്ഷനോടെ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
കൂട്ടുകാരുമൊത്തുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം വ്യക്തമാക്കിയത്.
സുഹൃത്തിന്റെ വ്ളോഗില്‍ നിന്ന് തങ്ങളുടെ ആരുടേയും അനുവാദമില്ലാതെ എടുത്തിരിക്കുന്നതാണ് വീഡിയോ.
വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു.
തന്റെ വ്യക്തി ജീവിതത്തില്‍ കൈ കടത്തുന്നവര്‍ക്കെതിരേ രൂക്ഷ ഭാഷയിലും താരം പ്രതികരിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അപ്ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ളോഗ് ആണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.
“വ്ളോഗില്‍ നിന്നുള്ള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളില്‍ പല രീതിയില്‍ പ്രചരിക്കുന്നത് കാണുവാനിടയായി.
ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവര്‍ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതല്‍ കാണുമ്പോള്‍ സന്തോഷം. എന്നാല്‍ ഇതിന്മേലുളള ചര്‍ച്ച തീര്‍ത്തും അനാവശ്യമാണ്.
ഇത് വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്ത് വാട്സ്ആപ്പിലും യൂട്യൂബിലും ടിക് ടോക്കിലും പ്രചരിക്കുന്നുണ്ട്.
ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാര്‍ത്തകള്‍ നല്‍കൂ. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍, എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ എന്തു ചെയ്യുന്നു എന്നതും എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതും എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിനാല്‍, നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളില്‍ ഒതുക്കുക’- പ്രിയ കുറിച്ചു.