താമസിച്ചിരുന്ന വീടിന്റെ മുകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പൈപ്പ്, കണ്ണാടി, ഇത് ഞങ്ങള്‍ രണ്ട് പേരും (എം.ജി. ശ്രീകുമാർ) കൂടി മോഷ്ടിച്ച് ചാലയില്‍ ഒരു കടയില്‍ കൊണ്ടുപോയി കൊടുത്തു.
എല്ലാം സിനിമ കാണാന്‍ വേണ്ടിയാണ്. അങ്ങനെ ആദ്യമായി ഞങ്ങള്‍ കണ്ട സിനിമയാണ് ‘പഠിച്ച കള്ളൻ’.
പിന്നെ വീട്ടില്‍ പോലീസൊക്കെ വന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മിണ്ടാതെ നിന്നു.
എങ്ങനെയെങ്കിലും സിനിമ കാണുക എന്നതായിരുന്നു ലക്ഷ്യം.അന്നൊക്കെ ഒരിക്കലും സിനിമ കാണാന്‍ വീട്ടില്‍ നിന്ന് പൈസ തരില്ല.
എന്റെ അച്ഛന്റെയും അമ്മയുടെയും ലക്ഷ്യം അനിയത്തിയെ കല്യാണം കഴിപ്പിക്കുക എന്നതായിരുന്നു.
-പ്രിയദർശൻ