മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനയൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
കച്ചവട സിനിമയായതുകൊണ്ട് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു. ജനപ്രിയ, കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരമാണ് പ്രതീക്ഷിച്ചത്.
ഇതിനുമുമ്പ് കാഞ്ചീപുരം എന്ന തമിഴ് ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇത്തവണ ആ നേട്ടം മലയാള സിനിമയ്ക്ക് കിട്ടിയത് സന്തോഷം ഇരട്ടിയാക്കുന്നു.
ഈ അവാര്‍ഡ് സിനിമയില്‍ വര്‍ക്ക് ചെയ്ത മുഴുവന്‍ പേര്‍ക്കുമുള്ളതാണ്. ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ ധൈര്യം തന്നത് മോഹന്‍ലാലാണ്.
75 കോടി രൂപ ഇതിനകം ചെലവായ സിനിമ നിര്‍മ്മിക്കാന്‍ തയാറായ ആന്റണി പെരുമ്പാവൂരിനോടും കടപ്പാടുണ്ട്.
-പ്രിയദര്ശന്