ചാലക്കുടി: സ്വകാര്യ കുറികന്പനിയിൽ കുറിവെച്ചവരും ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരും വഞ്ചിതരായി. പോട്ടയിൽ പ്രവർത്തിച്ചിരുന്ന പ്രിയദർശനം ഫിനാൻസ് എന്ന കുറിക്കന്പനിയാണ് അടച്ചുപൂട്ടിയത്. കുറി വട്ടമെത്തി നിരവധി മാസങ്ങളായിട്ടും നൂറുകണക്കിന് ആളുകൾക്കു പണം കൊടുത്തിട്ടില്ല.
നിരവധി പേരിൽനിന്നും ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. സാധാരണക്കാരായ ആളുകളാണ് തങ്ങളുടെ അധ്വാനത്തിൽനിന്നും മിച്ചംവെച്ച സംഖ്യ കുറിവച്ചിരുന്നത്.തട്ടിപ്പിനിരയായിട്ടുള്ളവരുടെ യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു പോട്ട വ്യാപാരഭവനിൽ ചേരാൻ തീരുമാനിച്ചിരിക്കയാണ്. നേരത്തെ പണം ലഭിക്കാത്തവർ പോലീസിൽ പരാതി നല്കിയിരുന്നു.