കോവിഡ് കാലത്ത് നടക്കുന്ന ഒരു ക്രൈം ത്രില്ലറാണ് കൊറേണ പേപ്പേഴ്സ്. ഇതൊരു ചെറിയ സിനിമയാണ്, ഞങ്ങള്‍ ഉയര്‍ന്ന അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല.
ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ഒരു തരം സിനിമയാണിത്. മോഹന്‍ലാലിന്റെയോ എം.ജി. ശ്രീകുമാറിന്റെയോ നര്‍മമോ പാട്ടുകളോ ഒന്നുമില്ല. ഞാനത് എഴുതി നിര്‍മിച്ചു.
അത് ഫ്ലോപ്പായാലും ഹിറ്റായാലും എനിക്ക് ആരോടും കണക്ക് പറയേണ്ട കാര്യമില്ല. ചില സംവിധായകരുടെ സിനിമകളില്‍ അവരുടെ ഒപ്പ് ഉണ്ടാകും.
എന്റെ സിനിമകള്‍ക്ക് അതില്ല. എല്ലാത്തരം സിനിമകളും ചെയ്യുന്ന ഒരാളാണ് ഞാന്‍. പുതിയ സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും ഉള്‍പ്പെടുത്തിയതോടെ ഈ ചിത്രം വ്യത്യസ്തമായി.
പുതിയ തലമുറ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തെറ്റുകള്‍ കണ്ടെത്തുന്നതിന് പകരം നിങ്ങള്‍ അവരില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ചെറുപ്പത്തില്‍ ഞാന്‍ സിനിമകളെ ഒരുപാട് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.
വിമര്ശിക്കുന്പോള് അല്‍പ്പം മാന്യത കാണിക്കണം എന്ന് മാത്രമാണ് എന്റെ അപേക്ഷ. -പ്രിയദർശൻ