യുവതലമുറ ഇതറിയണം! കാമുകന്റെ മരണം ഒരു ടീച്ചര്‍ക്ക് സമ്മാനിച്ചത്; തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വബോധം നഷ്ടപ്പെട്ട് അലയുന്ന പ്രയദര്‍ശിനി ടീച്ചറുടെ നെഞ്ച് പിടപ്പിക്കുന്ന ജീവിത കഥ

തലശ്ശേരി സ്വദേശിനിയായ പ്രിയദര്‍ശിനി ടീച്ചറുടെ ജീവിതകഥ ഒരു നെടുവീര്‍പ്പോടെയല്ലാതെ ആര്‍ക്കും വായിച്ചോ കേട്ടോ തീര്‍ക്കാനാവില്ല. കാരണം, പ്രണയം, കാത്തിരിപ്പ്, വിരഹം, നഷ്ടം, സങ്കടം എന്നിവയെല്ലാം അതിന്റെ തീവ്രതയില്‍ ഉള്‍ക്കൊണ്ടതാണ് അവരുടെ ജീവിതം. കാമുകനെ മരണം കവര്‍ന്നെടുത്തപ്പോള്‍ അക്കൂട്ടത്തില്‍ തന്റെ ബോധമനസ്സും തന്നില്‍ നിന്നകന്നു എന്ന് മനസിലാക്കാന്‍ പോലും ടീച്ചറിന് സാധിക്കാതെ വന്നു എന്നതാണ് ഏറ്റവും വലിയ സങ്കടം.

പ്രിയദര്‍ശിനി ടീച്ചറുടെ ആ കഥ ചുരുക്കത്തില്‍ ഇതാണ്…

ടീച്ചര്‍ വളരെ സുന്ദരിയായിരുന്നു. അധ്യാപികയായിരുന്ന സമയത്തു ട്രെയിന്‍ ഓടിക്കുന്ന ഒരു ലോക്കോ പൈലറ്റുമായി അടുത്തു. സൗഹൃദം പ്രണയമായി രൂപാന്തരപ്പെട്ടു. മംഗലാപുരം ചെന്നൈ റൂട്ടില്‍ ആയിരുന്നു ടീച്ചര്‍ സനേഹിച്ച ആള്‍ക്ക് അക്കാലത്ത് ജോലി . എന്നും തലശ്ശേരി സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ അവര്‍ കണ്ടുമുട്ടുമായിരുന്നു. ഒരു ദിവസം ടീച്ചര്‍ സ്നേഹിക്കുന്ന വ്യക്തിയും ട്രെയിനും വന്നില്ല. കാത്തു കാത്തിരുന്ന ടീച്ചര്‍ക്ക് മനസ്സിനെയും ജീവിതത്തെയും പിടിച്ചുലക്കുന്ന ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു. അത് ടീച്ചര്‍ സ്നേഹിച്ച വ്യക്തി ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടു എന്നായിരുന്നു. ആ വാര്‍ത്തയുടെ ആഘാതം സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും മഹാ പര്‍വതത്തില്‍ നിന്ന് അഗാധമായ നിരാശയുടെ, വിഭ്രാന്തിയുടെ കാണാ കയങ്ങളിലേക്കായിരുന്നു ടീച്ചറെ എടുത്തെറിഞ്ഞത്. സമനില തെറ്റിയ ടീച്ചറെ വീട്ടുകാര്‍ ഒരു പാട് ചികിത്സിച്ചു. പക്ഷേ അസുഖം മാറിയില്ല.

എന്നും വീട്ടില്‍ നിന്ന് ഇറങ്ങും. പഴയതു പോലെ തന്നെ ഒരുങ്ങി സുന്ദരിയായി ! നേരെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക്. അത് യഥാര്‍ത്ഥത്തില്‍ ധന്യമായ ജീവിതത്തിലേക്കും ഓര്‍മ്മകളിലേക്കും ഉള്ള യാത്ര തന്നെ ആയിരുന്നു. എല്ലാവരും പറഞ്ഞു അവരുടെ സ്വബോധം നഷ്ടമായിരിക്കുന്നു എന്ന്. ആ പ്രണയ കാലത്തില്‍ തന്നെയാണ് അവര്‍ ഇപ്പോഴും വസ്ത്രം ധരിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും. എന്നും അവര്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ട്രെയിന്‍ വരുമ്പോള്‍ തലശ്ശേരി റെയില്‍വേ സ്സ്റ്റേഷനില്‍ പേയി കാത്ത് നിന്ന് മടങ്ങും. അത് ഇന്നും തുടരുന്നു. ഈ കഥ അറിയുന്നവര്‍ക്കൊക്കെ ടീച്ചര്‍ ഇന്ന് വേദന നിറഞ്ഞ ഒരു കാഴ്ചയാണ്. കാലവും രൂപവും മാറിയത് അറിയാതെ തന്റെ പ്രിയപ്പെട്ടവനെയും തേടിയുള്ള ആ യാത്രകള്‍ ഇക്കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നിന്ന് കേട്ട വാര്‍ത്തയിലെ കഥാപാത്രങ്ങള്‍ കേള്‍ക്കേണ്ടതു തന്നെയാണ്. വിവാഹം കഴിഞ്ഞ് പത്തുമിനിട്ട് കഴിയുന്നതിനു മുമ്പ് താലിമാല വരന്റെ കൈയില്‍ ഊരിക്കൊടുത്തശേഷം കാമുകന്റെ കൈപിടിച്ച് പന്തലില്‍ നിന്നറങ്ങിപ്പോയ യുവതിയെപ്പോലുള്ളവര്‍ക്ക് പ്രിയദര്‍ശിനി ടീച്ചര്‍ ഒരു പാഠം തന്നെയാണ്.

 

Related posts