മോഹന്‍ ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലുസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്പോള്‍, മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രിയാമണി ഈ വേഷം ചെയ്യുമെന്നാണ് സൂചന. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും.
അതേസമയം, ധനുഷ് -മഞ്ജു ജോഡികളുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് നാരപ്പയില്‍ വെങ്കടേഷ് ദഗുബാടിയോടൊപ്പം പ്രിയാമണിയാണ് നായിക. വെട്രിമാരനായിരുന്നു തമിഴില്‍ അസുരന് സംവിധാനം ചെയ്തത്.