എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പ്രിയാമണി പൊട്ടിക്കരഞ്ഞു, റെസ്റ്ററന്റില്‍വച്ച് മുസ്തഫ സമ്മതംമൂളി, പ്രിയാമണി കാമുകന്റെ മനസില്‍ ചേക്കേറിയത് ഇങ്ങനെ

priya 2മലയാളത്തിലൂടെ എത്തി ഇന്ത്യന്‍ സിനിമയിലാകെ വെന്നിക്കൊടി പാറിച്ച താരമാണ് പ്രിയമണി. ഒറ്റനാണയം എന്ന ആദ്യ മലയാളചിത്രത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് സിനിമയില്‍ ഭാഗ്യതാരമാകുകയായിരുന്നു അവര്‍. ബോളിവുഡിലടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പ്രിയ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കാമുകന്‍ മുസ്തഫയെ ആദ്യം കണ്ടതും പരിചയം പ്രണയത്തിലേക്ക് വഴിമാറിയതും അവര്‍ തന്നെ തുറന്നുപറയുകയാണ്. പതിവ് പ്രണയങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രണയം ആദ്യം തുറന്നുപറഞ്ഞത് താനാണെന്ന് നടി പറയുന്നു. പ്രിയാമണിയുടെ വാക്കുകളിലൂടെ…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് മുസ്തഫയെ കാണുന്നത്. ഇവന്റ് മാനേജരായിരുന്നു അദ്ദേഹമപ്പോള്‍. എല്ലാ മത്സരങ്ങളിലും മുസ്തഫയെ കണ്ടതോടെ സൗഹൃദമായി. ഇടയ്ക്ക് ഫോണ്‍നമ്പര്‍ കൈമാറിയതോടെ വിളിക്കാന്‍ തുടങ്ങി. മുംബൈയില്‍ ഒരു ഇവന്റിന് വേണ്ടി ഞാന്‍ പോയിരുന്നു. അപ്പോള്‍ ഒന്നിച്ച് ഡിന്നറിന് പോയി. അന്നാണ് മനസുതുറന്ന് മുസ്തഫയോട് സംസാരിച്ചെന്ന് പ്രിയ പറയുന്നു.മുസ്തഫയെ ഒരുപാട് ഇഷ്ടമാണെന്നും, താങ്കള്‍ക്ക് എന്തും തീരുമാനിക്കാമെന്നും പറഞ്ഞ് പ്രിയാമണി കരയാന്‍ തുടങ്ങി. അതോടെ ഇത് തമാശയല്ലെന്ന് മുസ്തഫയ്ക്ക് ബോധ്യമായതായി പ്രിയ പറയുന്നു.

പ്രിയ പ്രണയം തുറന്നുപറഞ്ഞ നിമിഷത്തെക്കുറിച്ച് മുസ്തഫ പറയുന്നതിങ്ങനെ- ആ റെസ്റ്ററന്റിലെ ആളുകള്‍ക്കൊക്കെ എന്നെ അറിയാമായിരുന്നു. പ്രിയ പെട്ടെന്ന് കരഞ്ഞതോടെ ഞാനും ഞെട്ടിപ്പോയി. ഇഷ്ടമായിരുന്നെങ്കിലും പെട്ടന്നുതന്നെ യെസ് പറഞ്ഞു. വിവാഹശേഷം പ്രിയയെ അഭിനയിക്കാന്‍ വിടുമെന്ന് അദ്ദേഹം പറയുന്നു.

Related posts