വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി പ്രിയാമണി. ഇക്കാലയളവില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായിക പദവി കയ്യാളാനും താരത്തിനായിട്ടുണ്ട്.
രണ്ടു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയില്‍ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങള്‍ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവ ഒക്കെ പ്രധാന വേഷങ്ങള്‍ ആയിരുന്നു.
തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം തിളങ്ങി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തമിഴില്‍ അസുരന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച അവിസ്മരണീയമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെ തെലുങ്കു റീമേക്കില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് പ്രിയാമണിക്ക് ആയിരുന്നു.
ഇതിന്റെ സന്തോഷവും താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അസുരന്‍ കണ്ടപ്പോള്‍ തന്നെ മഞ്ജു ചേച്ചി ചെയ്ത പച്ചയമ്മാള്‍ എന്ന കഥാപാത്രത്തിനോട് ഒരിഷ്ട്ടം തോന്നിയിരുന്നു. തെലുങ്കില്‍ അത് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം ഉണ്ട്.
മഞ്ജു ചേച്ചി അവതരിപ്പിച്ച അത്ര പെര്‍ഫെക്റ്റ് ആയിട്ടില്ല എങ്കിലും ഞാന്‍ എന്റെ മാക്സിമം നല്‍കിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നൊന്നും പറയാന്‍ കഴിയില്ല. കാരണം ഞാന്‍ നോക്കുന്നത് സിനിമയുടെ തിരക്കഥയാണ്.
തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കാതെ ഞാന്‍ ചില ചിത്രങ്ങള്‍ ചെയ്തിരുന്നു. ആ തെറ്റ് ഇനി ഞാന്‍ ആവര്‍ത്തിക്കില്ല. ഇന്ന് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് തിരക്കഥയ്ക്ക് തന്നെയാണ്. മലയാളത്തില്‍ നിന്ന് നല്ല തിരക്കഥകള്‍ വരുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ചെയ്യും.
മലയാളത്തില്‍ മാത്രമല്ല നല്ല തിരക്കഥ ഏത് ഭാഷയില്‍ നിന്നാണോ ലഭിക്കുന്നത് ഞാന്‍ തീര്‍ച്ചയായും ആ ചിത്രങ്ങള്‍ ചെയ്യും. അതില്‍ ഭാഷ ഞാന്‍ ശ്രദ്ധിക്കില്ലെന്നും പ്രിയാമണി പറയുന്നു.