അഭിനയത്തിലും മോഡലിംഗിലും നൃത്തത്തിലുമെല്ലാം തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയാമണി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന താരം അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നത് പ്രിയാമണി അവസാനിപ്പിച്ചിരുന്നു.
നാഷണല്‍ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ താരത്തെ തേടി വന്നിട്ടുണ്ട്. ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സൗത്ത് ഇന്ത്യന്‍ താരങ്ങളെന്ന പേരിൽ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചു തുടങ്ങിയതെങ്കിൽ, നോര്‍ത്ത് ഇന്ത്യക്കാരായ അഭിനേത്രിമാരെവരെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ വിളിക്കുന്നത് സൗത്ത് ഇന്ത്യന്‍ നടി എന്നാണ്.
അതെന്തിനാണ് അങ്ങനെ ഒരു വേര്‍തിരിവ്. ഇനി അങ്ങനെ നോര്‍ത്ത് ഇന്ത്യക്കാരി അല്ലെങ്കിലും, ഹിന്ദി ഭാഷ നല്ല വൃത്തിക്ക്, വഴക്കത്തോടെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം, കാണാന്‍ മറ്റുള്ളവരെ പോലെ തന്നെ ഞങ്ങളും ഭംഗിയുള്ളവരാണ്, ഞങ്ങളുടെ നിറം ഇവിടെയുള്ള സ്ത്രീകളെ പോലെ തന്നെ വെളുത്തതും തിളക്കമുള്ളതും ആണ്. അതൊന്നും ഒരു വിഷയമേ അല്ല എന്നാണ് ഞാന്‍ കരുതുന്നത്.
ഒരു പക്ഷേ ഭാഷ അറിഞ്ഞാലും, ഉപയോഗിക്കുമ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചേക്കാം. എന്നിരുന്നാലും അഭിനയ ലോകത്തു വികാരങ്ങള്‍ പ്രകടിപ്പിക്കാനും മിതത്വത്തോടെ അഭിനയിക്കാനും ഞങ്ങള്‍ക്കു സാധിക്കും. അഭിനയത്തിനു ഭാഷയുടെയും ദേശത്തിന്റെയും അതിര് വരമ്പുകളില്ല- പ്രിയാമണി പറഞ്ഞു.