വിവാഹം സിംപിളായിരുന്നെങ്കിലും സല്‍ക്കാരത്തിന്റെ കുറവു തീര്‍ത്ത് പ്രിയമാണി, ഭാവന ഉള്‍പ്പെടെ മലയാളത്തില്‍ നിന്നും സൂപ്പര്‍ താരനിര, പക്ഷേ നയന്‍താരയുടെ അസാന്നിധ്യം എന്തുകൊണ്ട്?

ലളിതമായിരുന്നു വിവാഹമെങ്കിലും റിസപ്ഷനില്‍ പ്രിയമണി മിന്നിച്ചു. ഗ്ലാമറായും ആര്‍ഭാടമായിട്ടുമായിരുന്നു ഭര്‍ത്താവ് മുസ്തഫരാജിനൊപ്പ്ം പ്രിയ എത്തിയത്. ആടയാഭരണങ്ങളൊന്നും അധികം അണിയാതെ ബാംഗ്ലൂരിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ വച്ച് പ്രിയാമണി മുസ്തഫ രാജിന് സ്വന്തമായി. വളരെ ആര്‍ഭാടമായി ജീവിയ്ക്കുന്ന പ്രിയാമണിയുടെ വിവാഹ വേഷം കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നിരുന്നു. എന്നാല്‍ റിസപ്ഷന് പ്രിയ എല്ലാ കുറവുകളും പരിഹരിച്ചു.

റിസപ്ഷന് ഗ്ലാമര്‍ ആന്റ് ഹോട്ട് ലുക്കിയാണ് പ്രിയ വിവാഹ സത്കാരത്തിന് അണിഞ്ഞൊരുങ്ങിയത്. ബോളിവുഡ് മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, സാന്റവുഡ് താരങ്ങള്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. മുസ്തഫ രാജിന്റെ പരിചയത്തിലുള്ള ബിസിനസ് രാഷ്ട്രീയ പ്രമുഖരും വിവാഹ സത്കാരത്തിന് എത്തിയിരുന്നു. ഭാവന ഉള്‍പ്പെടെയുള്ള സിനിമ സുഹൃത്തുക്കളും സല്‍ക്കാരത്തിനെത്തിയിരുന്നു. എന്നാല്‍ നയന്‍താര ബംഗളൂരുവില്‍ ഉണ്ടായിരുന്നിട്ടും എത്തിയില്ല. ചിത്രങ്ങള്‍ കാണാം.

 

Related posts