ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​ന് പി​റ​കി​ലെ വി​കാ​രം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല! മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ ഇ​വ​ര്‍ പ​റ​യുന്നത് മറ്റൊന്ന്…; പ്രിയാമണി പറ​യുന്നു…

തൊ​ലി​യു​ടെ നി​റ​ത്തെ കു​റി​ച്ചെ​ല്ലാം പ​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​നി​ക്ക് ക​മ​ന്‍റു​ക​ള്‍ വ​രാ​റു​ണ്ട്. നി​ങ്ങ​ള്‍ ക​റു​ത്തി​രി​ക്കു​ന്നു എ​ന്നൊ​ക്കെ പ​റ​യും.

ക​റു​ത്ത് ഇ​രു​ന്നാ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം. ക​റു​ത്ത് ഇ​രി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​നം മാ​ത്ര​മേ​യു​ള​ളൂ. എ​ന്‍റെ ശ​രീ​ര​ഭാ​രം 65 കി​ലോ വ​രെ പോ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ങ്ങി​നെ​യാ​ണോ അ​തി​നേ​ക്കാ​ള്‍ നി​ങ്ങ​ള്‍ ത​ടി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് ആ ​സ​മ​യ​ത്ത് ആ​ളു​ക​ള്‍ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് എ​ന്താ​ണ് ഇ​ത്ര​യും മെ​ലി​ഞ്ഞ​ത് എ​ന്നാ​യി പ​ല​രു​ടെ​യും ചോ​ദ്യം.

ത​ടി​ച്ച നി​ങ്ങ​ളെ കാ​ണാ​നാ​ണ് ഞ​ങ്ങ​ള്‍​ക്ക് ഇ​ഷ്ടം എ​ന്ന് പ​റ​യും. മ​റ്റു​ള​ള​വ​രെ ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​ന് പി​റ​കി​ലെ വി​കാ​രം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല.

മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്താ​ല്‍ ഇ​വ​ര്‍ പ​റ​യും. നി​ങ്ങ​ള്‍ മേ​ക്ക​പ്പ് ഇ​ടു​ന്ന​താ​ണ് ന​ല്ല​ത്, അ​ല്ലെ​ങ്കി​ല്‍ ഒ​രു ആ​ന്‍റി​യെ പോ​ലെ ഇ​രി​ക്കു​മെ​ന്ന്.

-പ്രി​യാ​മ​ണി

Related posts

Leave a Comment