തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളാണ് പ്രിയാമണി. സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
ആ വര്‍ഷം തന്നെ ഉള്ളം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ താരം 2006ല്‍ ഇറങ്ങിയ പരുത്തി വീരനിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിച്ചു.
വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുക ഉണ്ടായി.
പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ല്‍ ആണ് താരം മലയാളത്തില്‍ എത്തിയത്.
2008ല്‍ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും താരത്തിന് ലഭിച്ചു.
പിന്നീട് കന്നടത്തിലേക്കും ബോളിവുഡിലേക്കുമൊക്കെ നടി ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ബഹുഭാഷയില്‍ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വന്‍ വിജയം ആയിരുന്നു.
മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരരാജാക്കന്മാരുടെ നായികയായി നടി എത്തിയിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ ഇവന്റ് ഓര്‍ഗനൈസര്‍ ആയ മുസ്തഫ രാജിനെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.
2017 ഓഗസ്റ്റില്‍ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാ മണി.
നടി പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നല്കുന്ന വ്യക്തിയാണ് മുസ്തഫ. അദ്ദേഹത്തിനെ സിസിഎല്‍ മാച്ചിനിടെയാണ് പ്രിയാമണി പരിചയപ്പെട്ടത്.
ഈ സൗഹൃദം പിന്നീട് പ്രണയമാവുകയും 2017 ല്‍ നടി വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം, മുസ്തഫയുടെ രണ്ടാമത്തെ വിവാഹമായിരുന്നു പ്രിയമണിയുമായി. ആദ്യ വിവാഹ ബന്ധം വേര്‍പിരിയലിലാണ് അവസാനിച്ചത്.
ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്. 2013 ലാണ് ഇവര്‍ പിരിഞ്ഞത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
നേരത്തെ ആയിഷ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മുസ്തഫ-പ്രിയാമണി വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് ആയിഷ രംഗത്തെത്തിയിരുന്നത്.
താനുമായുള്ള വിവാഹ ബന്ധം നിയമപരമായി പിരിഞ്ഞിട്ടില്ല. അതിന് മുമ്പാണ് പ്രിയാമണിയുമായുള്ള വിവാഹം നടന്നത്.
കോടതിയില്‍ താന്‍ ബാച്ചിലറാണെന്നാണ് മുസ്തഫ കള്ളം പറഞ്ഞതെന്നും ആയിഷ ആരോപിച്ചിരുന്നു.
മുസ്തഫയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസും കൊടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങളെ മുസ്തഫ നിഷേധിച്ചിരുന്നു.
മക്കള്‍ക്ക് ചെലവിനുള്ള പണം ആയിഷയ്ക്ക് നല്‍കുന്നുണ്ട്. തന്നില്‍ നിന്ന് ഇനിയും പണം കൈക്കലാക്കാനുള്ള ശ്രമമാണിതെന്നാണ് മുസ്തഫ ആരോപിച്ചത്.
2010 മുതല്‍ ആയിഷയുമായി അകന്ന് കഴിയുകയാണ്. 2013 ല്‍ വിവാഹ മോചനവും നേടി. 2017 ലാണ് പ്രിയാമണിയുമായുള്ള വിവാഹം നടക്കുന്നത്.
തന്റെ രണ്ടാം വിവാഹ സമയത്ത് ആരോപണം ഉന്നയിക്കാതെ ഇപ്പോള്‍ രംഗത്തെത്തുന്നതിന് കാരണമെന്തെന്നും മുസ്തഫ ചോദ്യം ചെയ്തിരുന്നു.