തെന്നിന്ത്യൻ നടി പ്രിയാമണിയുടെയും മുസ്തഫയുടേയും വിവാഹ വാർത്തകളും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. വിവാഹ റിസപ്ഷന് പ്രിയാമണി അണിഞ്ഞ നീല ഗൗണാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.സ്വന്തം പ്രണയം തുന്നിച്ചേർത്ത ഗൗണ്‍ അണിഞ്ഞാണ് പ്രിയ റിസപ്ഷനെത്തിയത്. പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത പ്രിയയുടെ വിവാഹ ഗൗണിന്റെ പ്രത്യേകത എന്താണെന്ന് ചിലർക്കെങ്കിലും മനസിലായിക്കാണും. ഗൗണിന്റെ പോക്കറ്റ് ബോർഡറിൽ ഈ പ്രണയജോഡികളുടെ പേരായിരുന്നു പൂർണിമ തുന്നിച്ചേർത്തത്. മുത്തുകൾ കൊണ്ടാണ് ഇരുവരുടെയും പേരുകൾ ഗൗണിൽ തുന്നിച്ചേർത്തത്.
താരജാഡകളില്ലാത്ത ലളിത വിവാഹമായിരുന്നുഇരുവരുടേയും. ഇലക്്ട്രി ക് ബ്ലൂ ഗൗണും ഡയമണ്ട് നെക്ലേസും കമ്മലും ചെറിയൊരു ബ്രേസ്ലെറ്റും അണിഞ്ഞ പ്രിയ പൂർവാധികം സുന്ദരിയായിരുന്നു. പ്രിയയുടെ ഗൗണിന് ചേരുന്ന സ്യൂട്ട് ധരിച്ചാണ് മുസ്തഫയും എത്തിയത്. ചിത്രങ്ങൾ പൂർണിമ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരു ജയന്ത് നഗറിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ പരന്പരാഗത കേരള വധുവായാണ് പ്രിയ എത്തിയത്. വെള്ള കുർത്തയണിഞ്ഞ് മുസ്തഫയും.