കോഴിക്കോട് എത്തിയ പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തി തട്ടുംപുറത്തെ മരപ്പട്ടി! ബുധനാഴ്ച രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍

രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കളഞ്ഞത് മരപ്പട്ടിയുടെ ശല്യം്. ബുധനാഴ്ച വൈകിട്ട് എത്തിയ രാഹുലും പ്രിയങ്കയും കോഴിക്കോട് വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലാണ് സംഭവമുണ്ടായത്.

നീണ്ടസമയത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 11.30ഓടെയാണ് പ്രിയങ്ക ഉറങ്ങുന്നതിന് തന്റെ മുറിയിലേക്ക് എത്തിയത്. എന്നാല്‍ തട്ടുംപുറത്തു നിന്നുമുണ്ടായ ശബ്ദം കേട്ടാണ് പുലര്‍ച്ചെ രണ്ടരയോടെ അവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്, സുരക്ഷാ ജീവനക്കാരെക്കൊണ്ട് നടത്തിയ തിരച്ചിലിലാണ് മരപ്പട്ടിയാണ് ബഹളമുണ്ടാക്കിയത് എന്ന് വ്യക്തമായത്.

മരപ്പട്ടിയുടെ രൂക്ഷമായട ഗന്ധം പ്രിയങ്കയെ അസ്വസ്ഥയാക്കുകയായിരുന്നു. മരപ്പട്ടിയെ പിടികൂടാന്‍ പോലീസ് കഠിന പരിശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതോടെ ഗസ്റ്റ്ഹൗസില്‍ നിന്നും താമസം ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചനയും നടത്തി. ഇതിനായി വാഹനവ്യൂഹം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിന്നീട് മരപ്പട്ടിയുടെ ബഹളം മാറിയതിനെത്തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts