പ്രി​യാ​ൻ​ഷ് ആ​ര്യ; ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടാ​മ​ൻ

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ വെ​റും 39 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ചാ​ണ് പ്രി​യാ​ൻ​ഷ് ഏ​വ​രു​ടെ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ​ത്.

ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടാ​മ​ൻ എ​ന്ന റി​ക്കാ​ർ​ഡും പ്രി​യാ​ൻ​ഷ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. 37 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച യൂ​സ​ഫ് പ​ത്താ​ന്‍റെ പേ​രി​ലാ​ണ് റി​ക്കാ​ർ​ഡ്.

19 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച പ്രി​യാ​ൻ​ഷ് 42 പ​ന്തി​ൽ ഒ​ന്പ​ത് സി​ക്സും ഏ​ഴ് ഫോ​റും സ​ഹി​തം 103 റ​ണ്‍​സ് നേ​ടി.

സി​ക്സ് ഹി​റ്റിം​ഗ് മെ​ഷീ​ൻ:

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ പ്രി​യാ​ൻ​ഷ് ത​ന്‍റെ ബാ​റ്റിം​ഗ് മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യ​ല്ല. 2024ലെ ​ഡ​ൽ​ഹി പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20​യി​ൽ എ​ട്ട് ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 576 റ​ണ്‍​സ് നേ​ടി പ്രി​യാ​ൻ​ഷ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സീ​സ​ണി​ലെ നോ​ർ​ത്ത് ഡ​ൽ​ഹി സ്ട്രൈ​ക്കേ​ഴ്സി​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ മ​ന​ൻ ഭ​ര​ദ്വാ​ജി​ന്‍റെ ഒ​രു ഓ​വ​റി​ൽ ആ​റ് സി​ക്സ​റു​ക​ൾ നേ​ടി.

സ്ഫോ​ട​നാ​ത്മ​ക​മാ​യ ബാ​റ്റിം​ഗ്, അ​തി​ശ​യി​പ്പി​ക്കു​ന്ന സ്ട്രൈ​ക്ക് റേ​റ്റ്, റി​ക്കാ​ർ​ഡ് ബ്രേ​ക്കിം​ഗ് സി​ക്സു​ക​ൾ; ഇ​ത് പ്രി​യാ​ൻ​ഷി​നെ പ്രീ​മി​യ​ർ ലീ​ഗി​ൽ സി​ക്സ് ഹി​റ്റിം​ഗ് മെ​ഷീ​ൻ എ​ന്ന പേ​രി​നു​ട​മ​യാ​ക്കി.

Related posts

Leave a Comment