കൊച്ചി: സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. പിന്നാലെ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളം തളിക്കുകയും ചെയ്തു.
ബിജെപി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിയനന്ദനൻ ആരോപിച്ചു. സംഭവത്തിൽ പോലീസ് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയർന്നതോടെ പ്രിയനന്ദനന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.