അയ്യപ്പഭക്തരെയും വിശ്വാസികളെയും അവഹേളിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, പ്രതിഷേധമുണ്ടായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പാന്‍ ശ്രമിച്ചു, സംവിധായകന്‍ പ്രിയനന്ദന് ആക്രമിക്കപ്പെട്ടതിനു കാരണം നിസാരമല്ല

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു. പിന്നാലെ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളം തളിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്നതോടെ പ്രിയനന്ദനന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പോസ്റ്റ് വിവാദമായതോടെ പ്രിയനന്ദന്‍ തന്നെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. താനുപയോഗിച്ച ഭാഷ മോശമായത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയനന്ദന്‍ പറഞ്ഞു. എന്നാല്‍ താന്‍ പോസ്റ്റില്‍ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും പ്രിയനന്ദന്‍ പറഞ്ഞു.

വളരെ മോശം രീതിയിലാണ് ഇയാള്‍ പോസ്റ്റിട്ടത്. അശ്ലീലം മാത്രമല്ല ആരും പറയാന്‍ പോലും മടിക്കുന്ന വാക്കുകളാണ് നവോത്ഥാന യോഗങ്ങളിലെ മുന്നണി പോരാളിയായ പ്രിയനന്ദന്‍ ഉപയോഗിച്ചത്. കൂട്ടുകാര്‍ പോലും പോസ്റ്റിന് താഴെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംവിധായകന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

Related posts