വിവാഹം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വിവാഹം എന്ന ആശയത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനും ഒരു സമയത്ത് വിവാഹിതയാകും.
വിവാഹം നിങ്ങളെ കൂടുതൽ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകൾക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകൾ ആവശ്യപ്പെടുന്നത്.
വിവാഹ ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താൻ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ മനസിലെ കാര്യങ്ങൾ വ്യക്തമാക്കിയത്.
അമേരിക്കൻ പോപ്പ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ശക്തമായി പ്രചരിക്കുമ്പോൾ തന്നെയാണ് വിവാഹത്തെകുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലും. പ്രിയങ്കയേക്കാൾ പത്ത് വയസിന് ഇളയതാണ് നിക്.