ലക്നോ: തോൽക്കുമെന്ന ഭയമുണ്ടായാൽ ആ ദിവസം താൻ മുറിക്കുള്ളിൽ ഒളിച്ചിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറിയതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഞാൻ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. ഇവിടുത്തെ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചു. വാരാണണാസിയിൽ മത്സരിച്ചാൽ എന്റെ പ്രവർത്തനം ഇവിടെ മാത്രം ഒതുങ്ങിപ്പോകുമെന്ന് അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ തോൽക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ല. തോൽക്കുമെന്ന ഭയം ഉണ്ടായാൽ ആ ദിവസം ഞാൻ മുറിക്കുള്ളിൽ ഒളിച്ചിരിക്കും- പ്രിയ
ങ്ക പറഞ്ഞു.
കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മറ്റു ചില സീറ്റുകളിലും വിജയിക്കുമെന്നും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നും പ്രിയങ്ക പറഞ്ഞു. മഹാസഖ്യത്തിന്റെ വോട്ടുകൾ ചോർത്താൻ കോണ്‍ഗ്രസിനു പദ്ധതിയില്ലെന്നും അവർ വ്യക്തമാക്കി.