ഫഹദ് ഫാസിലിന്റെ മലയാളികൾക്ക് പരിചയപ്പെടുത്തി പിതാവും സംവിധായകനുമായ ഫാസിൽ ഒരുക്കിയ ചിത്രമായിരുന്നു കൈയെത്തും ദൂരത്ത്. തെന്നിന്ത്യൻ നടി നികിത തുക്രാൽ ആണ് ചിത്രത്തിൽ ഫഹദിന്റെ നായികയായത്.
അതേസമയം, ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തുകയാണ് നടി പ്രിയാമണി. ഫാസിലിന്റെ വീട്ടിൽ പോയി ഒരുദിവസം മുഴുവൻ കാത്തിരുന്നാണ് നായികയ്ക്കുള്ള സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തതെന്നും അദ്ദേഹം തന്റെ കാര്യത്തിൽ വളരെ സന്തോഷവാനായിരുന്നുവെന്നും പ്രിയാമണി പറയുന്നു.
“ഞാന്‍ റെഡി, സൈന്‍ ചെയ്യൂ എന്ന് ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് എനിക്ക് പരീക്ഷകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ പറ്റില്ല, പരീക്ഷ കഴിഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം എന്ന് സര് പറഞ്ഞു. അങ്ങനെ ഫാസില്‍ സാറിന്റെ സിനിമ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി.
ഇത് കഴിഞ്ഞിട്ടാണ് ഭാരതിരാജ സാര്‍ എന്നെ തമിഴില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് തമിഴിലേക്ക് വരുന്നത്..’- പ്രിയാമണി കൂട്ടിച്ചേർത്തു