ഹോളിവുഡ് ചിത്രമായ ദി റിട്ടേണ്‍ ഓഫ് സാൻഡർ കേജിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ ബോളിവുഡ് താരസുന്ദരിയും ചിത്രത്തിലെ നായികെയുമായ ദീപിക പദുക്കോണ്‍ എത്തിയത് ആരാധകർ മറന്നിട്ടുണ്ടാകില്ല. മാറിടം തുറന്ന് കാണിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു നടിയുടേത്. നടിയുടെ വസ്ത്രധാരണം മോശമായതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ ഒത്തിരി ചർച്ചകൾ നടന്നു. നടിയുടെ വസ്ത്രം ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് വൃത്തികേടാക്കിയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.
ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ വിവാദ വസ്ത്രധാരണത്തിന് ശേഷം ബോളിവുഡിൽ നിന്ന് പ്രിയങ്കയും വിവാദ വസ്ത്രമണിഞ്ഞു. ലോസ് ആഞ്ചലസിൽ നടന്ന ഓസ്കർ പുരസ്കാരദാന ചടങ്ങിലാണ് പ്രിയങ്ക വിചിത്രമായി മാറിടം മറച്ച് എത്തിയത്. ആ വസ്ത്രം അണിഞ്ഞ് എത്തിയ നടിയുടെ ആത്മവിശ്വാസത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ചോപ്ര ഓസ്കർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. നടിയുടെ ഈ ഹോട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ നിമിഷങ്ങൾക്കകമാണ് പ്രിയങ്കയുടെ ഹോട്ട് ചിത്രങ്ങൾ പടർന്നത്.