കല്പന ചൗളയുടെ ജീവിതം സിനിമയാവുന്പോൾ പ്രിയങ്ക ചോപ്ര നായികയാകുന്നു. പുറത്തു വന്ന ചില റിപ്പോർട്ടുകൾ പറയുന്നത് കൽപ്പന ചൗളയായി പ്രിയങ്ക ചോപ്ര പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ്.ഹരിയാനയിലെ കർണാലിൽ നിന്നും എയ്റോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദമെടുത്ത കൽപ്പന ചൗള ഇന്ത്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തു കാലു കുത്തിയ വനിതയാണ്.
കൽപ്പനയുടെ ജീവിതം സിനിമയാക്കാൻ പോവുകയാണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ആരാണ് കല്പനയാവുന്നതെന്നുള്ള കാര്യത്തിൽ വിശദീകരണമൊന്നുമായിട്ടില്ലായിരുന്നു. എന്നാൽ പുറത്തു വന്ന ചില റിപ്പോർട്ടുകളിൽ പറയുന്നത് പ്രിയങ്ക കൽപ്പനയുടെ വേഷം ചെയ്യുമെന്നാണ്.സിനിമയുടെ ഇതിവൃത്തം കൽപ്പനയുടെ ബഹിരാകാശയാത്രകളെ പ്രധാനമായി ഉൾപ്പെടുത്തി തന്നെയാവും. രണ്ടു തവണയാണ് കൽപ്പന നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കാളിയായത്.
2003 ലെ കൊളംബിയ ബഹിരാകാശ വാഹനാപകടത്തിലാണ് കൽപ്പന കെല്ലപ്പെട്ടത്. ഒപ്പം മറ്റ് ആറു പേരുമുണ്ടായിരുന്നു. മാത്രമല്ല 1997 ലും നാസയുടെ ബഹിരാകാശയാത്രയിലും കൽപ്പന അംഗമായിരുന്നു. മുന്പ് ഒളിന്പ്യൻ മേരി കോമിന്റെ ജീവിതം സിനിമയാക്കിയപ്പോൾ പ്രിയങ്കയായിരുന്നു നായികയായി എത്തിയത്.