ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടയിൽ തന്റെ കൈവശമുള്ള ഇഷ്ടവസ്തുക്കൾ അഭിമുഖം നടത്തുന്നയാൾക്കു കാണിച്ചുകൊടുക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. തന്റെ വസ്ത്രങ്ങളും ചെരിപ്പും ആഭരണങ്ങളുമെല്ലാം പ്രിയങ്ക കാണിച്ചപ്പോൾ അവതാരകയുടെ കണ്ണുചെന്നു പതിച്ചത് ഭംഗിയായി മടക്കിവച്ചിരിക്കുന്ന ഒരു ജാക്കറ്റിലാണ്. അത് ആരുടേതാണെന്ന ചോദ്യത്തിന് ആദ്യമൊന്നു മടിച്ചെങ്കിലും തന്റെ ഒരു മുൻകാമുകന്റേതെന്ന് ഉത്തരം നൽകി. എന്നാൽ അതാരാണെന്ന് വെളിപ്പെടുത്താൻ പ്രിയങ്ക തയാറായില്ല.
കാമുകൻ ഒരിക്കൽ വീട്ടിലെത്തിയപ്പോൾ ഇട്ടിട്ടുപോയതാണ് ആ ജാക്കറ്റ്. പിന്നീടത് പ്രിയങ്കയുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറി. ഇപ്പോൾ എവിടെപ്പോയാലും കൈയിൽ ആ ജാക്കറ്റ് കാണും. ഏതായാലും പ്രിയങ്കയ്ക്ക് ഇത്ര പ്രിയപ്പെട്ട ആ ജാക്കറ്റിന്റെ ഉടമ ആരാണെന്നറിയാൻ കാത്തിരിക്കുകയാണ് പ്രിയങ്കയുടെ ആരാധകർ.