പ്രൊഡ്യൂസറോട് കഷ്ടപ്പെട്ട് സംസാരിച്ചാണ് സാരി മാറാനും അത്യാവശ്യ കാര്യങ്ങൾക്കുമായി ഒരു കാരവാൻ വാങ്ങിയത്. അപ്പോൾ പറയും മുട്ട്, തുറക്കും. ഒന്ന്, രണ്ട് അങ്ങനെ പല മുട്ടലുകളുമുള്ള സാഹചര്യത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണെന്ന് നടി പ്രിയങ്ക.
ബട്ടൺസിലും പൊട്ടുകളിലുമടക്കം ഇപ്പോൾ കാമറ വച്ച് നടക്കുന്ന കാലമാണ്. അപ്പോൾ എങ്ങനെ സുരക്ഷിതമായിട്ട് ഞങ്ങൾക്ക് ഇരിക്കാൻ കഴിയും. കാരവാനിൽ പോലും ഞങ്ങൾ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് വസ്ത്രം മാറുന്നത്. അതിനകത്ത് കാമറയുണ്ടോ എന്ന് പറയാൻ പറ്റില്ല.
വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല, അത് നിങ്ങൾ മനസിലാക്കണം. ആര് എന്ത് കണ്ടാലും എന്ത് ചെയ്യാൻ പറ്റും. ഇതിൽ കൂടുതൽ സൂക്ഷിച്ചു നടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അങ്ങനെ ഒരു അവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്. ധൈര്യവും തന്റേടവും മാത്രം മതി ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ.
ഒരാളുടെ കൂടെ പോയിക്കഴിഞ്ഞ് കുറേനാള് കഴിഞ്ഞ് വിളിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല. അപ്പോൾ തന്നെ പ്രതികരിക്കണം. പ്രതികരിച്ച് മുമ്പോട്ട് പോയി നോക്കൂ. ഞാൻ ഇങ്ങനെത്തന്നെ നിൽക്കും. എത്ര വർഷമാണെങ്കിലും. കാരണം എനിക്ക് ധൈര്യമുണ്ട്. സിനിമാ ഫീൽഡ് ഇതിന്റെ കുത്തകയല്ല. ആരും ഈ ഫീൽഡിനെ കുറ്റം പറയണ്ട. ഇതുപോലെ പലയിടങ്ങളിലും പലതും നടക്കുന്നുണ്ട് എന്ന് പ്രിയങ്ക പറഞ്ഞു.