ബോളിവുഡിലെ ആവേശത്തിലാഴ്ത്തിയ പ്രിയങ്ക ചോപ്ര-നിക് ജോനാസ് വിവാഹ മാമാങ്കത്തിന്റെ വിശേഷങ്ങളാണ് എവിടെയും ചര്‍ച്ചാവിഷയം. വിവാഹ ചടങ്ങുകളും പാര്‍ട്ടിയും, വിവാഹത്തിന് പൊട്ടിച്ച പടക്കം വരെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ഇരുവര്‍ക്കും വേണ്ടി പ്രത്യേകം തയാറാക്കിയ ഭീമന് കേക്കാണ്. ഒരു ചെറിയ മാളികയുടെ മാതൃകയിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. 18 അടിയാണ് കേക്കിന്റെ ഉയരം.
കേക്ക് ഒരുക്കാനായി കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നുമുള്ള പ്രമുഖ ഷെഫുകളെ നിക്ക് കൊണ്ടു വന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ റെസ്റ്റോറന്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ കേക്കിന്റെ റെസിപ്പി തയാറാക്കിയത്. ക്രിസ്റ്റിയന്‍ ആചാരപ്രകാരം വിവാഹം നടത്തിയതിന് ശേഷമാണ് കേക്ക് മുറിച്ചത്. എന്നാല്‍ താരവിവാഹത്തിലെ കേക്ക് ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ആറ് നിലകളിലുള്ള കേക്ക് താരദമ്പതികള്‍ മുറിച്ചത് വലിയ വാള് കൊണ്ടാണ്. ഭീമന് കേക്ക് കണ്ട് ഇത് ഒരു ദിവസത്തേക്ക് വാടകയ്ക്ക് താമസിക്കാന്‍ കിട്ടുമോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. കേക്കിന്റെ കുറച്ചു ഭാഗം കഴിക്കാന്‍ ചോദിക്കുന്നവരും നിരവധിയാണ്. ഇത്ര വലിയ കേക്ക് കഴിച്ച് തീര്ന്നിട്ടുണ്ടാവില്ലെന്നും ഇനിയും ബാക്കിയുണ്ടാകുമെന്നുമാണ് ഇവര്‍ പറയുന്നത്.