പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും അതുമൂലം ഉണ്ടാകാന്‍ പോവുന്ന രാഷ്ട്രീയ മാറ്റങ്ങളുമെല്ലാമാണ് ഇപ്പോള്‍ യുപിയിലെന്നല്ല, രാജ്യത്തിനകത്തും പുറത്തും പോലും ചര്‍ച്ചയായിരിക്കുന്നത്. എതിര് പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും അനിവാര്യമായതെന്നും നേരത്തെ ആകാമായിരുന്നതെന്നും എല്ലാം വിലയിരുത്തുമ്പോള്‍ തീര്‍ത്തും മോശം പരാമര്‍ശം ഉന്നയിച്ച് വിവാദത്തിലായിരിക്കുകയാണ്, ബിഹാറിലെ ബിജെപി മന്ത്രി വിനോദ് നാരായണ്‍.
പ്രിയങ്കയ്ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണ് അവരെ ഇപ്പോള്‍ നേതൃനിരയില്‍ എത്തിച്ചിരിക്കുന്നതെന്നും സൗന്ദര്യമല്ലാതെ രാഷ്ട്രീയ ധാരണകളൊന്നും പ്രിയങ്കയ്ക്കില്ലെന്നും സൗന്ദര്യം വോട്ടാകില്ലെന്നുമാണ് വിനോദ് നാരായണിന്റെ പ്രധാന ആരോപണം. ഇതിനെല്ലാം പുറമേ ഭൂമികുംഭകോണം കേസില്‍ കുറ്റക്കാരനും കൂടിയാണ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ പറഞ്ഞതിന്റെ പേരില്‍ എന്തൊക്കെ വിവാദമുണ്ടായാലും അതൊന്നും പ്രസ്താവന പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.