ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന് അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണ്. പ്രിയങ്കയുമായിട്ടുള്ള വിവാഹത്തിന് മുമ്പു തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു.
സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത്. വിവാഹ ശേഷമുള്ള സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്.
എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മികച്ചൊരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ക്കും അങ്ങനെ തന്നെയാണെന്നാ ണ് എന്റെ പ്രതീക്ഷ. -നിക് ജോണ്‍സ്