93-ാമത് ഓസ്കര് നാമനിര്‍ദേശപ്പട്ടിക പുറത്തുവിടാന്‍ ഇത്തവണ അവസരം ലഭിച്ചത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജോനാസിനുമായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ഓസ്കര് നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന് പീറ്റര്‍ ഫോര്‍ഡ്.
ഓസ്കര് നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് യോഗ്യത എന്നായിരുന്നു ഇയാളുടെ വിമര്‍ശനം. എന്നാല്‍ ഇയാള്‍ക്ക് കൃത്യമായ മറുപടിയും പ്രിയങ്ക നല്‍കുകയും ചെയ്തു.ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണിത് എന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാധ്യമപ്രവര്ത്തകന് മറുപടി നല്‍കിയിരിക്കുന്നത്. 60 ചിത്രങ്ങളുടെ പട്ടികയും പ്രിയങ്ക എഴുതിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്കാര്‍ പട്ടിക പുറത്ത് വിട്ടത്.
മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ സന്തോഷവും പ്രിയങ്ക കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഞങ്ങള്‍ക്കും ഓസ്കര് നോമിനേഷന് ലഭിച്ചു.
അഭിനന്ദനങ്ങള്‍ റമിന് ആന്‍ഡ് ടീം വൈറ്റ് ടൈഗര്‍. ഓസ്കര് നോമിനേഷന് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അവലംബമാക്കി റാമിന് ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗർ. ചിത്രത്തില്‍ പ്രിയങ്ക പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ട്വിറ്ററില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ താരം നോമിനേഷനുകള്‍ ലഭിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും നാമനിര്‍ദേശപട്ടിക പ്രഖ്യാപിക്കാന്‍ അവസരം നല്‍കിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.